തകഴി സാഹിത്യോത്സവത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളിൽ പങ്കെടുക്കാനും സമ്മാനം നേടാനുമുള്ള അവസരം ഉണ്ട്.
സാഹിത്യോത്സവത്തിന്റെ ഭാഗമായി തിരുവാതിര മത്സരവും യു.പി., ഹൈസ്‌കൂൾ വിഭാഗം കുട്ടികൾക്കായി കഥ, കവിത, പെയിന്റിങ്, പെൻസിൽ ഡ്രോയിങ്, സാഹിത്യക്വിസ് എന്നീ മത്സരങ്ങളും നടക്കും. താത്‌പര്യമുള്ള തിരുവാതിര ടീമുകളും കുട്ടികളും മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് സ്മാരകസമിതി സെക്രട്ടറി കെ.ബി.അജയകുമാർ അറിയിച്ചു. ഫോൺ: 9847087900, 9567526298