തകഴി സാഹിത്യോത്സവത്തിനു തുടക്കം

 

കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പും തകഴി സാംസ്‌കാരിക സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന തകഴി സാഹിത്യോത്സവത്തിന് തുടക്കം.

ഏപ്രില്‍ 17 വരെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് തകഴി ശിവശങ്കരപ്പിള്ളയുടെ ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് ആലപ്പുഴ തകഴിയിലെ ശങ്കരമങ്കലത്ത് സംഘടിപ്പിച്ചിരിക്കുന്നത്.

തകഴി സാഹിത്യോത്സവും ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും നാളെ തോമസ് കെ തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. തകഴി പുരസ്‌കാര വിതരണം, ചെറുകഥ പുരസ്‌കാര വിതരണം, അനുസ്മരണം, കവിയരങ്ങ്, സാഹിത്യസെമിനാര്‍, കലാപരിപാടികള്‍ തുടങ്ങി വിവിധ പരിപാടികള്‍ ഏപ്രില്‍ 17 വരെ നടക്കും. സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തുള്ള പ്രമുഖര്‍ പരിപാടിയുടെ ഭാഗമാകും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here