ഖസാക്ക് സുവര്‍ണജൂബിലി സാഹിത്യ മത്സരങ്ങള്‍

 

ഖസാക്കിന്‍റെ ഇതിഹാസം സുവര്‍ണജൂബിലി ആഘോഷങ്ങള്‍ തസ്രാക്ക് ഒ വി വിജയന്‍ സ്മാരക സമിതി സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു. കഥ, കവിത, ലേഖനം എന്നിവയിലാണ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായുള്ള മത്സരങ്ങള്‍.
കഥയ്ക്കും കവിതയ്ക്കും പ്രത്യേക വിഷയമില്ല.
”മതം-മനുഷ്യന്‍-അധികാരം ; ഒ വി വിജയന്‍റെ നോവലുകള്‍ മുന്‍നിര്‍ത്തി ഒരന്വേഷണം” എന്നതാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ലേഖനവിഷയം.
”ഒ വി വിജയന്‍ നോവലുകളിലെ പരിസ്ഥിതി ദര്‍ശനം” പൊതുവിഭാഗം ലേഖനവിഷയം.

പ്രായപരിധികളില്ല, ദേശപരിധികളില്ല. ഭാഷ മലയാളം. വെള്ളക്കടലാസില്‍ ഡിടിപി ചെയ്തതു മാത്രമേ പരിഗണിക്കുകയുള്ളൂ. വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപത്രം വെക്കണം. ഒരുവിഭാഗത്തില്‍ ഒരാളുടെ ഒരുരചനയേ പരിഗണിക്കൂ.
രചനകള്‍ 2020 ഏപ്രില്‍ 10 നകം ലഭിക്കുംവിധം അയക്കുക.

വിലാസം ;
സെക്രട്ടറി
ഒ വി വിജയന്‍ സ്മാരക സമിതി
തസ്രാക്ക്, കിണാശ്ശേരി പോസ്റ്റ്
പാലക്കാട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here