കഴുത…,
നീ വെറും കഴുത
മുൻവിധിയുടെ നരച്ച റാന്ത
ആത്മാർത്ഥ മൃഗം വെറുമൊരു കഴുതയായി
കെട്ടിയിട്ടവൻ ഇണയെ കാണാതെ കരഞ്ഞപ്പോൾ
അവൻ കഴപ്പ് കരഞ്ഞു തീർക്കുന്ന കാമിയായി.
ഭേദമില്ലാതെ ചുമട് ചുമന്നപ്പോൾ അവൻ കുങ്കുമത്തിന്റെ ഗന്ധഭേദം ചിന്തിച്ചില്ല..
അതിനും ഒരു ശൈലി വന്നു..
കുങ്കുമവാസമറിയാഞ്ഞല്ല അതിൻ കഴമ്പുതേടി അലഞ്ഞതുമില്ല…
എങ്കിലും കഴുത വെറും കഴുതയായി..
യേശു ചുമന്ന കുരിശു പൊന്നായിട്ടും
യേശുവിനെ ചുമന്ന കഴുത വിശുദ്ധനായില്ല.
കഴുതപ്പാൽ ചുരന്ന തമിഴരാരും
അമ്മയെന്നു വിളിച്ചതും കേട്ടില്ല.
വാണവരുടെ മുന്നിൽ വീണവരെല്ലാം കഴുതയത്രേ,
ചുമടിൽ ചുവപ്പ് കലർത്താത്തയിവനെയാരും
ചുമർ ചിത്രത്തിൽ കോറിയില്ല..
കരളു മുറിഞ്ഞ ഭാരത്തിൽ കരഞ്ഞപ്പോൾ
കഴുതരാഗമെന്നതിൽ പോരുളുണ്ടോ
ഭാരം പേറിയ ചരിത്രങ്ങൾ
ഇനിയും ഗർദ്ദഭഗർഭം ചുമക്കും
പുള്ളി കുത്തിയ ചെരയ്ക്കപെട്ടവരെ
പേറി ഇനിയും കഴുത ചരിത്രമെഴുതും
വിഴുപ്പ് പേറിയ ചരിത്രഭാണ്ഡമെത്ര അഴിച്ചിട്ടും
കഴുത വീണ്ടും കഴുതതന്നെ…
ചുമക്കട്ടെ..
ചുമച്ചു ചോരത്തുപ്പും വരെ..
😍