എറണാകുളം-അങ്കമാലി അതിരൂപത കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴിലുള്ള തിരുമുടിക്കുന്ന് പി.എസ്. ഹയര്‍ സെക്കന്‍ഡറി, പുത്തന്‍പള്ളി സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി, അയിരൂര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി, എഴുപുന്ന സെന്റ് റാഫേല്‍സ് ഹയര്‍ സെക്കന്‍ഡറി, തൃക്കാക്കര കാര്‍ഡിനല്‍ ഹയര്‍ സെക്കന്‍ഡറി, മേലൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവുണ്ട്.
ബിസിനസ് സ്റ്റഡീസ് ആന്‍ഡ് അക്കൗണ്ടന്‍സി, ഇക്കണോമിക്‌സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, മാത്‌സ്്, ഹിന്ദി, മലയാളം എന്നീ വിഷയങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി / ഹയര്‍ സെക്കന്ററി -ജൂനിയര്‍ തസ്തികകളിലെ സ്ഥിരം ഒഴിവുകളിലേക്കു നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറം കലൂര്‍ റിന്യൂവല്‍ സെന്ററിലെ കോര്‍പറേറ്റ് ഓഫീസില്‍ നിന്നും മേയ് ആറു മുതല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മേയ് പത്തിനു വൈകുന്നേരം നാലിനു മുമ്പു ഓഫീസില്‍ നല്‍കണമെന്നു കോര്‍പറേറ്റ് മാനേജര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം: കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി, എറണാകുളം-അങ്കമാലി അതിരൂപത,
റിന്യൂവല്‍ സെന്റര്‍, ആസാദ് റോഡ്, കലൂര്‍, കൊച്ചി -17.
Home പുഴ മാഗസിന്