വ്യാജമുഖത്തോടെയാണ് പുതിയ കാലത്ത് ഫാസിസം കടന്നു വരുന്നത് എന്ന് എഴുത്തുകാരൻ ടി.ഡി.രാമകഷ്ണൻ പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം കൊടകര മേഖല കണ്‍വെൻഷന്റെ ഭാഗമായി സംഘടിപ്പിച്ച സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന പുസ്തകത്തെകുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. 21ാം നൂറ്റാണ്ടിലെ ജനാധിപത്യത്തിന്റേയും സമാധാനത്തിന്റേയും വികസനത്തിന്റേയുമൊക്കെ കപടവേഷങ്ങളെ കുറിച്ചാണ് സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയിലൂടെ താൻ പറയാൻ ശ്രമിച്ചിട്ടുള്ളതെന്ന് ടി.ഡി.രാമകൃഷ്ണൻ പറഞ്ഞു. കൊടകര ഗവണ്മെന്റ് ലോവർപ്രൈമറി വിദ്യാലയാങ്കണത്തിൽ നടന്ന കണ്വൻഷൻ. പുരോഗമന കലാ സംഘം സംസ്ഥാന സെക്രട്ടറി സി.ആർ.ദാസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റും ജില്ല പഞ്ചായത്ത് സ്റ്റാൻ.കമ്മിറ്റി ചെയർമാനുമായ കെ.ജെ.ഡിക്സൻ അധ്യക്ഷത വഹിച്ചു. പുസ്തക ചർച്ചയിൽ എം.കെ.ജോർജ്.,എ.ജി.രാധാമണി.എം.എൽ.ജോസ്.കെ.എസ്.ഹർഷാദ്,പ്രദീപ്.എ യു. എന്നിവർ പങ്കെടുത്തു.
Home പുഴ മാഗസിന്