കവിയും കഥാകൃത്തും, നോവലിസ്റ്റുമായ ടി സി വി സതീശൻ അന്തരിച്ചു. ഇന്ന് പുലർച്ചയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 57 വയസ്സായിരുന്നു. അന്നൂർ സ്വദേശിയാണ്. പത്തു വർഷം മുൻപാണ് സതീശൻ എഴുത്തിൽ സജീവമായത്. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ മുപ്പതോളം കൃതികൾ എഴുതുകയും എഴുതിയവയെല്ലാം ചർച്ചചെയ്യപ്പെടുകയും ചെയ്തിരുന്നു. തൊരക്കാരത്തി എന്ന നോവൽ അടുത്തിടെ ദേശാഭിമാനി വാരികയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്നു. ആദ്യമായെഴുതിയ പെരുമാൾപുരം നോവലിന് മലയാള പാഠശാല നൽകിയ ടി. പി. എൻ. കൈതപ്രം നോവൽ പുരസ്‌കാരം ലഭിച്ചു. ‘തൊരക്കാരത്തി’ എന്ന നോവൽ പുസ്തകമാക്കാൻ തയ്യാറെടുക്കുകയായിരുന്നു. ശിവകാശിപ്പടക്കങ്ങൾ (കഥാസമാഹാരം), രാത്രിമഴ പെയ്തിറങ്ങുകയാണ് (കഥാസമാഹാരം), എന്നിവയാണ് മറ്റു കൃതികൾ.