ടാറ്റ ലിറ്ററേച്ചര്‍ ലൈവ്:പൊയറ്റ് ലോറിയെറ്റ് പുരസ്‌കാരം 14-ന് സച്ചിദാനന്ദന് സമർപ്പിക്കും

 

 

മുംബൈ സാഹിത്യോത്സവത്തിന്റെ ഭാഗമായി ടാറ്റ ലിറ്ററേച്ചര്‍ ലൈവ് നല്‍കുന്ന പൊയറ്റ് ലോറിയെറ്റ് പുരസ്‌കാരത്തിന് കവി കെ.സച്ചിദാനന്ദന്‍ അര്‍ഹനായി. എഴുത്തുകാരിയും വിവര്‍ത്തകയുമായ ശകുന്തള ഗോഖലെക്കാണ് സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം. ഇന്ത്യയിലെ കാവ്യലോകത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് സച്ചിദാനന്ദന് ബഹുമതി സമ്മാനിക്കുന്നതെന്ന് ടാറ്റ ലിറ്ററേച്ചര്‍ ലൈവ് പത്രക്കുറിപ്പില്‍ അറിയിച്ചു.

സച്ചിദാനന്ദന് നവംബര്‍ 14-നും ശാന്ത ഗോഖലെക്ക് 17-നും പുരസ്‌കാരം സമ്മാനിക്കുമെന്ന് സാഹിത്യോത്സവത്തിന്റെ ഡയറക്ടര്‍ അനില്‍ ധാര്‍കര്‍ അറിയിച്ചു. നവംബര്‍ 14 മുതല്‍ 17 വരെ മുംബൈ എന്‍.സി.പി.എയിലാണ് ടാറ്റാ ലിറ്ററേച്ചര്‍ ലൈവ് മുംബൈ സാഹിത്യോത്സവം നടക്കുന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here