തമിഴ് ചെറുകഥ ഫ്രഞ്ച് സാഹിത്യത്തിൽ നിന്നാണതിന്റെ രൂപം കടം കൊണ്ടതെന്ന് പ്രപഞ്ചൻ (സാരംഗപാണി വൈദ്യലിംഗം. ഹിന്ദു ദിനപത്രം സംഘടിപ്പിച്ച തമിഴ് എഴുത്തുകാർക്കായുള്ള അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ് കഥയുടെ 100 വർഷം എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.റഷ്യൻ ഭാഷയിൽ 20 പേജുകൾക്ക് ശേഷം മാത്രമാണ് കഥ ആരംഭിക്കുന്നത്. ആദ്യ പേജ് മുതൽ കഥ ആരംഭിക്കുന്നതാണ് ഉചിതം അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ കൊടുക്കൽ വാങ്ങലുകൾ ലോകത്തിലെ ഭാഷകളിലെല്ലാം നിലനില്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് എഴുത്തുകാരായ ബൽസാകും, മോപ്പസാങ്ങുമാണ് ആദ്യകാല തമിഴ് ചെറുകഥാകൃത്തുക്കളെ കൂടുതൽ സ്വാധീനിച്ചത്.1970 കളിൽ തൊഴിലില്ലായ്മയും ദാരിദ്ര്യവുമായിരുന്നു ചെറുകഥകളിലെ പ്രധാന വിഷയമെങ്കിൽ പിന്നീടത് നഗരവൽക്കരണമായി.നിർമല ലക്ഷ്മൺ ഇന്ദിര പാർത്ഥസാരഥി എന്നിവർ ചടങ്ങിൽ പങ്കെടുത്തു
Home പുഴ മാഗസിന്