വഴിയിൽ വളയങ്ങളായ്
വെട്ടിത്തിളങ്ങുന്നു
സായന്തനത്തിലെ
സൗവർണരശ്മികൾ
ശൈശവത്തിൽ നിന്നും
പിച്ചവച്ചണയുന്ന
ഓർമകൾ വരിചേർ-
ന്നൊരുക്കുന്നു, മഴവില്ല്.
ഇലകൾ പൊഴിയുന്ന
ശരത്കാല ശിഖരങ്ങളിൽ
വെള്ളിനൂൽ പതിഞ്ഞ
മനസ്സിൻ മൂർദ്ധാവിൽ
തുള്ളിത്തെറിക്കും മഴച്ചില്ലുകൾ
ഉമ്മറപ്പടി ചാരിയ
ഊന്നുവടിത്തുമ്പത്ത്
അടരുവാൻ കൂസാത്ത
ഗതകാല വർണപുഷ്പങ്ങൾ
മൂക്കുകണ്ണാടിവച്ച
മുറുകിയ വർത്തമാനങ്ങളായ്
‘വഴിയടഞ്ഞകലുന്ന
വർണക്കിനാവുകൾ..!’
Click this button or press Ctrl+G to toggle between Malayalam and English