Tag: rain
നടനം
മഴയേ ......,
പിണങ്ങാതെ പോവുകനീ.........
നീ നടനമാടും നിരത്തുകളൊക്കെയും
ദുഃഖക്കടലായ് ഭവിക്കുന്നിതെങ്ങും..
അലറിവിളിച്ചുകൊണ്ടോടുന്നകൂട്ടരും
ചെളിമണ്ണിൽ പൂണ്ടൊരാ കുഞ്ഞുപൈതങ്ങളും
കാണുവാനില്ലഞാൻ...
അപരാഹ്നത്തിലെ ഇടിമേഘം
എൻറെ വീട്ടിൻ പടിക്കൽ
നിത്യവുമപരാഹ്നത്തിൽ
വന്നുനിൽക്കാറുണ്ടവൻ
മുരളുമൊരു ഇടിമഴക്കരിമേഘം
ഇതാ പെയ്തെന്ന ഭീഷണിയുമായ്
ഇരമ്പുമുദരവേദനയും തടവി
അവനടുത്താണോ?
അല്ല അകലെ നിൽപാണവൻ
ഒരുകുന്നിൻ കഷണ്ടിമണ...