Tag: past-present-future
കുട്ടികളെത്ര മിടുക്കർ
രാപ്പകൽ കരയുന്ന കുട്ടി
രണ്ടുവയസ്സായ ബാലൻ
ശാഠ്യത്തിലഗ്രാഗ്രഗണ്യൻ
ആരുമറിഞ്ഞീലവനെ
തോളിലേറ്റിപ്പുറം തട്ടി
താതനവനെയുമേന്തി
ഓണത്തിൻ പാട്ടുകൾ പാടി
കാരണം തേടി നടന്നു...