Tag: Kavitha
ചുമടുതാങ്ങി
ഈ ചുമടുതാങ്ങിയ്ക്കുമുണ്ട്
ഒരു കഥ പറയുവാൻ
കല്ലായ് പിറന്നതെങ്കിലും
കല്ലായി തീരാത്തവൻ
എത്രയോ കാതം താണ്ടി
നടക്കും മര്‍ത്ത്യര്‍ക്കൊക്കെ
അത്താണിയായതല്ലേ,
'ചുമടുതാങ...
മിഴികൾ മന്ത്രിക്കുന്നു
അറിയാതെൻ മനസാം
കൂട്ടിൽ ഇടം പിടിച്ചു നീ
അതിൽ ചുവരുകളിൽ നിൻ
ചിത്രം മാത്രമാണിപ്പോൾ
എൻ മിഴികളിൽ നീ
ആയിരം കിനാവുകളായി വിടരുന്നു
മിഴികൾ അടച്ചാലും
നീ തന്നെയാണ...
ഗർദ്ദഭപുരാണം
കഴുത...,
നീ വെറും കഴുത
മുൻവിധിയുടെ നരച്ച റാന്ത
ആത്മാർത്ഥ മൃഗം വെറുമൊരു കഴുതയായി
കെട്ടിയിട്ടവൻ ഇണയെ കാണാതെ കരഞ്ഞപ്പോൾ
അവൻ കഴപ്പ് കരഞ്ഞു തീർക്കുന്ന കാമിയായി.
ഭേദമില്ലാതെ...
പൂവ്വത്തിക്കാട്
1
അതിൽപ്പിന്നെ...
കാലം പലവുരു ഉറയഴിച്ചു.
പൂവ്വത്തിക്കാട് ഋതുക്കളെ
പലവട്ടം മാറിയുടുത്തു.
കാട്ടിൽ വിരിഞ്ഞു നിൽക്കുന്ന വീടിൻറെ
ഉമ്മറക്കോലായിൽ കാലെടുത്തുവെച്ചു
മെല്ലിച്ചുണങ്ങിയ രൂപം-പ...
അലക്കുകല്ല്
കല്ലിൽ തുണി
അടിച്ചു നനയ്ക്കുന്ന
ശബ്ദം കേട്ടാണ്
മിക്കവാറും ദിവസങ്ങളിൽ
ഉണരാറുള്ളത്.
വാഷിംഗ് മെഷീൻ ഉണ്ടായിട്ടും
ഇവൾ
എന്തിനാണ്
ഇങ്ങനെ
കൊച്ചുവെളുപ്പാൻ കാലത്ത്
അടിച്ചു നന...
ഇത്തിൾ കണ്ണിയും തേന്മാവും
പേരറിയാക്കിളി തൻ്റെ കൊക്കുകൾ മാഞ്ചില്ലയിലുരച്ചു.
പശയിലൊട്ടിയൊരു വിത്ത് ചില്ലകൾക്കിടയിലൊളിച്ചു
മഴയൂർന്ന ശിഖരത്തിൽ വിത്തൊന്നു കുതിർന്നു
മുളപൊട്ടിയിളം ചെടി വെളിച്ചം തേടിയുയിർത്...
സങ്കടങ്ങളെ വിവർത്തനം ചെയ്യുന്ന കുട്ടി .
ഏതോ സന്ധ്യയിൽ ഒരാൾ
പാർക്കിൽ
മറന്നു വച്ചിട്ടുപോയ
അയാളുടെ സങ്കടങ്ങൾ
ഒരു കുട്ടിക്ക്
കളിക്കാൻ കിട്ടി .
കളിപ്പാട്ടങ്ങളെ ശെരിപ്പെടുത്തുന്ന
ഓർമ്മയിൽ
അവനത്തിനെ
ഓരോ കഷണങ്ങളാക്ക...
ധാരണ
നക്ഷത്രങ്ങളും നിലാവും
എല്ലാം കാണുന്നുണ്ടെന്നു നാം ധരിക്കും.
പക്ഷെ അവ
ഉറങ്ങുമ്പോൾ മാത്രം പ്രകാശിക്കുന്ന
മീനുകളല്ലെന്നു ആരറിഞ്ഞു .