Tag: ശിവപ്രസാദ് പാലോട്
അശാന്തി
ശാന്തത തേടി
കടപ്പുറത്ത് എത്തിയപ്പോള്‍
കടലുണ്ട് തേങ്ങിക്കരയുന്നു
കടലിലെക്കിറങ്ങിയതും
ആഞ്ഞു പുൽകിയതും
കടലിനെ സമാധാനിപ്പിക്കാനായിരുന്നു ..
നാളത്തെ പത്രത്തില്‍
കടലില്‍ ചാടി ചത്തു
എന്നച്ചടി...
തീക്കൂട്ട്
നഗരത്തിലെ
പതിവു കടയിൽ ചെന്ന്
ഞാനൊരു
ഗ്യാസ് ലൈറ്റർ ചോദിച്ചു
സെയിൽസ് ഗേൾ
തിരഞ്ഞു കത്തി
പുകഞ്ഞു കൊണ്ട്
തിരിച്ചെത്തി
അത് തീർന്നു പോയി സർ
സിഗരറ്റ് ലൈറ്റർ തരട്ടെ...?
അതെങ്കിലത്
പേരിലൊരു...