Tag: കവിത
ഭയത്തിന്റെ നിറം എന്തായിരിക്കും?
ഭയം,
ആളുകൾ സ്വയം പണിതൊരു
തടവറയുടെ പേരാണ്.
അതിന്റെ നിറം എന്തായിരിക്കും?
കൊടുംതണുപ്പിൽ വിറുങ്ങലിച്ച്
ചോര വാർന്ന വിളറിയ വെളുപ്പ് .
അതിന്റെ കടുപ്പം എങ്ങനെയായിരിക്കും?
മരണത്തിന...
അറിവ്
നെറുകന്തലയിൽ കയ്യും വച്ച്
തലപൊട്ടുന്നേ എന്ന് കണ്ണടയ്ക്കുമ്പൊ
ഓടിപ്പോയൊരു തുണി
നെറ്റിപ്പാകത്തിന് കീറി
തണുത്ത വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ്
നെറ്റിയിൽ വിരിച്ച് തടവണം.
അതിന് നെറ്റി...
ഇവിടെയല്ലാതെ
കാടുപിടിച്ച
കനവുകളിറുന്നു
തുളുമ്പി
പ്രാണനിൽ
നരവീണൊരൊറ്റ-
യടിപ്പാതയ്ക്ക്
ഓരം ചേർന്നൊരു
ശാഖിയിൽ
ഒരു കയറിന്നിരു
ധ്രുവങ്ങളിൽ
തൂങ്ങിയാടുന്ന
ചത്തുമരച്ച
ശലഭ ജന്മങ്ങളെ
നോക...
മടക്കിവെച്ച പുസ്തകം
മടക്കിവെച്ചൊരാപുസ്തകം
നിവര്‍ത്തിയപ്പോഴെത്ര
ശലഭങ്ങളാണുയിർകൊണ്ടു
യരങ്ങളിലേയ്ക്കു
ചിറകടിച്ചത്...
മഷിയുണങ്ങിയപേനയാൽ
വീണ്ടുമെഴുതാൻ
തുടങ്ങിയപ്പോഴെത്ര
ചിത്രങ്ങളാണു ചിന്തയിൽ
...
ആസക്തിയുടെ വിഷലഹരി
മടിപിടിച്ച മനസ്സുമായി
മതിലകത്ത് ഒളിച്ചിരിക്കാതേ,
കൈയും കാലുമൊന്ന് അനക്കണം
വേരുറയ്ക്കും മുൻപേ എഴുന്നേൽക്കണം,
വെയിലുറച്ചോരു നേരം
വെളുപ്പാൻ കാലം എന്നു നിനച്ചു,
ഫോണുമായി വാതിൽ തുറന്നു,...
തിരുത്ത്
ചിലപ്പോഴൊക്കെ
ഓർമകൾ
ഞരമ്പുകളിലൂടെ
അതിദ്രുതമൊഴുകും!
ചിലപ്പോഴവ തലച്ചോറിനെ
ചുറ്റിവരിയും!
അരണ്ട വെളിച്ചമുള്ള
ഇടമുറികളിലൂടെ
പാഞ്ഞിട്ടൊടുവിൽ,
നീട്ടിയെടുത്ത ശ്വാ...
നനഞ്ഞു കഴിഞ്ഞ മഴ
നനയുകയാണോയെന്ന്
തിരിച്ചറിയാനാകാത്ത
നേരങ്ങളിലൂടെ,
ശബ്ദമില്ലാകന്നൊരു
കാലത്തിൽ നിന്ന്,
പെയ്യുകയാണോയെന്ന്
തിരിച്ചറിയാനാകാതെ
പോയൊരു
മഴയുടെ ഗന്ധം
അരിച്ചിറങ്ങുന്നുണ്ട്.
പെ...
ഭാരതീയർ
അമ്മ പെറ്റത് ഒരുപാട് മക്കളെ. ബുദ്ധനും ജൈനനും ക്രിസ്ത്യനും പിന്നെ,
സിഖും ഹിന്ദുവും പാഴ്സിയും മുസ്ലിമും, പേരുള്ളവനും ഇല്ലാത്തവനുമങ്ങനെ... എല്ലാവരും...
മഴമകൾ
മിഴിനീരുമായിതാ മണ്ണിൽ വീണു
മഴമേഘസുന്ദരി വിണ്ണിൽ നിന്നും
ഇറയത്തു വന്നവൾ തലയടിച്ചു
ഇഷ്ടിക പാകിയ മണൽമുറ്റത്ത്
മണൽമുറ്റമിഷ്ടികക്കെട്ടിനുള്ളിൽ
പ്രാണനടക്കിപ്പിടിച്ചു നിന്നു
ഇ...