മരുഭൂമിയിലെ ശൈത്യം

 

26733731_2012264715721218_2981823284869324740_n
മരണത്തോടുള്ള പ്രതിപത്തി വിളംബരം ചെയ്യുന്ന കഥകൾ.കറുത്ത ഹാസ്യത്തിന്റെയും, ഐറണിയുടെയും രാവണൻകോട്ട. പ്രതീക്ഷകൾ അസ്തമിച്ച ഒരു കാലത്തെക്കുറിച്ചുള്ള മുൻകുറിപ്പുകൾ പോലെ കൊച്ചുബാവയുടെ കഥകൾ

‘നിറഞ്ഞ യൗവനത്തിൽ ദൈവത്തെക്കുറിച്ചോ ,പ്രകൃതിയെക്കുറിച്ചോ ജിജ്ഞാസുക്കളാകേണ്ടതിന് പകരം നിർല്ലജ്ജമായ കൂത്തരങ്ങുകളിൽ സ്വയം ആഴ്ന്നു പോകുന്നവരുടെ ഹതാശയമായ വാർധക്യത്തെക്കുറിച്ച് നാമപ്പോൾ ചിന്തിച്ചുപോകുന്നു.ഈ കഥകൾക്കൊക്കെയും പിന്നിൽ ഉരുകിപ്പോയോരു കണ്ണുനീർത്തുള്ളിയുണ്ടെന്ന് ബോധ്യപ്പെടുക ഇത്തരുണത്തിലാണ്. ജീവിതത്തിൽ നാം നേരിടുന്ന അസബന്ധങ്ങൾക്കുള്ള പ്രയശ്ചിത്തംകൂടിയാണത്. മനുഷ്യ ഹൃദയങ്ങൾ തമ്മിലുള്ള സംവേദനം ഘനീഭവിച്ചുപോകുന്ന ,കിണറിന്റെ ചക്രം തകർന്നു പോകുന്ന ഈ കാലഘട്ടത്തിൽ അത് പ്രധാനമാണ്.ഏതൊക്കെയോ ജലഭ്രാന്തികൾക്കായുള്ള പരക്കം പാച്ചിലുകളിൽ ഈ ചൊരിയാത്ത കണ്ണുനീർ നമ്മെ സ്പർശിക്കുന്നത് അങ്ങനെയൊക്കെയാണ്. നിന്റെ അപ്പം ജലരാശിയിലേക്ക് എറിയുക,അത് പല മടങ്ങായി തിരിച്ചു വരും. ഈ സരള പ്രബോധനങ്ങൾക്കപ്പുറം മൃതി തൈലം വ്യപിച്ചുപോയ തീരങ്ങളാണ് നമുക്ക് മുന്നിൽ. മരുഭൂമിയിലെ ശൈത്യം പോലെ അസ്വാഭാവികമായ വൈകാരികതയാണ് പല ജീവിതങ്ങൾക്കും. ഈ കഥകളിൽ ഊറിക്കൂടിയിട്ടുള്ള കൈപ്പിന് മറ്റൊരു മനഃശാസ്ത്ര ഹേതുകൂടി ഉണ്ടെന്നു തോന്നുന്നു. ഒരുപാട് വാത്സല്യത്തിനായി ഉഴറി നടന്ന ഒരു ബാല്യം കൊച്ചുബാവക്കുണ്ടായിരുന്നിരിക്കണം’

ആഷാമേനോൻ

പ്രസാധകർ ഡിസി
വില 575 രൂപ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English