പലർക്കും വകതിരിവ് നഷ്ടപ്പെടുന്നു: ടി പത്മനാഭൻ

images-6പലർക്കും വകതിരിവ് നഷ്ടപ്പെടുന്നുവെന്ന് ടി.പത്മനാഭൻ. നമ്മളിൽ പലർക്കും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത് വകതിരിവാണെന്ന് യഥാകൃത്ത് ടി പത്മനാഭൻ പറഞ്ഞു. പയ്യന്നൂർ നഗരസഭയുടെ നേതൃത്വത്തിൽ ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന നഗരസഭാതല അനുമോദന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയെ ഒഴിവാക്കിയ ശേഷം സത്യത്തിൻ രാജ്യം ഭരിച്ചത് മാറി മാറി വന്ന രാഷ്ട്രീയ കക്ഷികളല്ല മറിച്ച് സിവിൽ സർവീസ് രംഗത്തെ ഉപരിവർഗക്കാരായിരുന്നുവെന്നും, ഇവർ നല്ലവരായാൽ അതിൽപരം നല്ലത് നാടിന് വരാനില്ലെന്നും ടി പത്മനാഭൻ പറഞ്ഞു.

നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ അധ്യക്ഷനായി. പരീക്ഷാഭവൻ ജോ. കമ്മീഷണർ സി. രാഘവൻ അനുമോദന പ്രഭാഷണം നടത്തി. പി.വി. കുഞ്ഞപ്പൻ, പുത്തലത്ത് ഇന്ദുലേഖ, ഇ. ഭാസ്കരൻ, പി. പി .ദാമോദരൻ, പി. വി. ദാസൻ, എം. കെ. ഷമീമ, ടി. എം. സദാനന്ദൻ, പി. വി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ നഗരസഭാ പരിധിയിലെ വിദ്യാർഥികളെയാണ് ഉപഹാരം നൽകി അനുമോദിച്ചത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English