കഥയിലൂടെ അക്ഷരത്തിന്റെ പ്രകാശം പരത്തിയ ടി പത്മനാഭനെ ആദരിക്കാൻ ‘ടി പത്മനാഭൻ സാംസ്കാരികോത്സവം’ മാർച്ച് ഒന്നുമുതൽ കണ്ണൂരിൽ.വിപുലമായ പരിപാടികളാണ് സാംസ്കാരികോത്സവത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത് പത്തിന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കഥയുടെ കുലപതിക്ക് ദേശാഭിമാനി സാഹിത്യ പുരസ്കാരം സമ്മാനിക്കും.കഥകളുടെ രേഖാചിത്രീകരണ ക്യാമ്പ്, പ്രദർശനം, ഘോഷയാത്ര, പ്രതിഭാസംഗമം, നാടൻകലാ വിരുന്ന്, സാഹിത്യസമ്മേളനം, സംഗീതസന്ധ്യ, കഥയരങ്ങ്, പ്രഭാഷണം,ഗോപിനാഥ് മുതുകാട് അവതരിപ്പിക്കുന്ന കഥകളുടെ ഇന്ദ്രജാലം, കഥയുംജീവിതവും രംഗാവിഷ്കാരം,സൗഹൃദസംഗമം തുടങ്ങിയ പരിപാടികൾ വിവിധ ദിവസങ്ങളിലായി നടക്കും
കഥകളുടെ രേഖാചിത്രീകരണ ക്യാമ്പിൽ പ്രകാശം പരത്തുന്ന പെൺകുട്ടി, മഖൻസിങ്ങിന്റെ മരണം, കാലഭൈരവൻ, ഗൗരി തുടങ്ങിയ കഥകളിലെ കഥാപാത്രങ്ങൾ പുനർജനിക്കും. പ്രദർശനവുമുണ്ടാവും. കഥകളുടെ രംഗാവിഷ്കാരവുമുണ്ട്. ഒടുവിലത്തെ പാട്ട് എന്ന കഥയിലൂടെ ഒരു മജീഷ്യന്റെ നൊമ്പരങ്ങൾ ഗോപിനാഥ് മുതുകാട് അവതരിപ്പിക്കും. മാറുന്ന കാലത്തെ ജീവിതങ്ങളും കഥകളും ചർച്ചചെയ്യുന്ന സാഹിത്യസമ്മേളനങ്ങളും നടക്കും. സിനിമ‐ ടിവി താരങ്ങൾ അണിനിരക്കുന്ന മെഗാ ഇവന്റോടെ പരിപാടികൾ സമാപിക്കും