നസിനിമാമേഖലയിൽ കൊള്ളരുതായ്മകളെ വിമർശിച്ചു ടി പത്മനാഭൻ രംഗത്ത്. നദിയെ ആക്രമിച്ച പ്രതിക്കുവേണ്ടി വാദിക്കുന്ന ‘അമ്മ എന്ന സംഘടനയെ ആണ് എഴുത്തുകാരണച്ചോദ്യം ചെയ്തത്. തിലകനെ പുറത്താക്കിയ സംഘടനയിൽ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നായിരുന്നു പത്മനാഭന്റെ പരാമർശം.
പണമുള്ളവരുടെ സ്വാധീനമാണ് അമ്മയെ നിയന്ത്രിക്കുന്നത്. മോഹൻലാൽ അധികാരത്തിൽ എത്തിയ ശേഷമുള്ള തീരുമാനം ദുഃഖകരം. നടിയെ ആക്രമിച്ചപ്പോൾ ഐക്യദാർഢ്യം പ്രഖ്യാപിച്ച യുവനടന്മാർ എവിടെയെന്നും പത്മനാഭൻ ചോദിച്ചു.