മൂടാടി ദാമോദരന്‍ സ്മാരക സാഹിത്യപുരസ്‌കാരം ടി.പി.വിനോദിന്

 

 

വടകര സാഹിത്യവേദി ഏര്‍പ്പെടുത്തിയ മൂടാടി ദാമോദരന്‍ സ്മാരക സാഹിത്യപുരസ്‌കാരത്തിന് ടി.പി. വിനോദിന്റെ ”സത്യമായും ലോകമേ” എന്ന കവിതാസമാഹാരം അര്‍ഹമായി. 20,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

30-ന് വടകര മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍വെച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് സാഹിത്യവേദി പ്രസിഡന്റ് ഡോ. എ.കെ. രാജന്‍, സെക്രട്ടറി പുറന്തോടത്ത് ഗംഗാധരന്‍, അവാര്‍ഡ് കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ വീരാന്‍കുട്ടി എന്നിവര്‍ അറിയിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here