ശേഷക്രിയ എഴുതി അനശ്വരനായ എം സുകുമാരന്റെ നോവലിന് തുടർച്ചയുമായി ടി പി രാജീവൻ. എഴുത്തുകാരൻ തന്നെയാണ് തന്റെ നോവൽ ശേഷക്രിയയുടെ തുടർച്ച ആണെന്ന അവകാശവുമായി രംഗത്ത് എത്തിയത്. അതു കൊണ്ടു തന്നെ നോവലിന്റെ പേര് ക്രിയാ ശേഷം എന്നാണ്. രക്തസാക്ഷികളെ നിര്‍മ്മിക്കുന്ന പാര്‍ട്ടിക്കു നേരെയുള്ള ഒരുചൂണ്ടുവിരലാണ് ക്രിയാശേഷം എന്നു എഴുത്തുകാരൻ പറയുന്നു. പാര്‍ട്ടിക്കു വേണ്ടി ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ച് സ്വയം രക്തസാക്ഷിയാകേണ്ടിവന്ന കുഞ്ഞയ്യപ്പന്റെ ജീവിത തുടർച്ചയാണ് ഇതിലെ വിഷയം,കുഞ്ഞയ്യപ്പന്റെ മകന്‍ കൊച്ചുനാണുവിനെ പാര്‍ട്ടി രക്തസാക്ഷിയാക്കുന്നതെങ്ങനെയെന്നു വിവരിക്കുകയാണ് നോവലിൽ
2018 നവംബര്‍ 26ന് കോഴിക്കോട് അളകാപുരി ജൂബിലി ഹാളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വെച്ച് എഴുത്തുകാരന്‍ കൽപ്പറ്റ നാരായണൻ പുസ്തകം പ്രകാശിപ്പിക്കും. വി മുസാഫിർ അഹമ്മദ് പുസ്‌തകം ഏറ്റുവാങ്ങും. പരിപാടിയോടനുബന്ധിച്ച് ഡോ.വിനോദ് ചന്ദ്രന്‍ പുസ്തകപരിചയം നടത്തും.