ടി.എന്‍.ജി പുരസ്‌കാരം എ.പ്രദീപ് കുമാർ എം.എല്‍.എയ്ക്ക് എം.ടി. സമ്മാനിക്കും

 

 

അന്തരിച്ച പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ടി.എന്‍.ഗോപകുമാറിന്റെ സ്മരണയ്ക്കായി ഏഷ്യാനെറ്റ് ന്യൂസ് ഏര്‍പ്പെടുത്തിയ നാലാമത് ടിഎന്‍ജി പുരസ്‌കാരം കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ എ.പ്രദീപ് കുമാറിന്. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. രണ്ടു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരമായി ലഭിക്കുന്നത്.

ടി.എന്‍.ഗോപകുമാറിന്റെ ചരമവാര്‍ഷികദിനമായ ജനുവരി 30-ാം തീയതി കോഴിക്കോട് കാരപ്പറമ്പ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടക്കുന്ന പുരസ്‌കാരവിതരണചടങ്ങ് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായരാണ് പുരസ്‌കാരം സമ്മാനിക്കുക.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here