കൃഷ്ണ ഡൽഹിയിൽ പാടും

സംഘാടകർ റദ്ദാക്കിയ, കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണയുടെ കച്ചേരി നടത്താൻ ഡൽഹി സർക്കാർ തീരുമാനിച്ചു. ഇന്നലെയാണ് ആം ആദ്മി പാർട്ടി (എ.എ.പി.) സർക്കാർ പരിപാടി നടത്തുമെന്ന് അറിയിച്ചത്. കച്ചേരി നടത്തുന്നതിനെക്കുറിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഓഫീസ് മാഗ്സസെ അവാർഡ് ജേതാവായ കൃഷ്ണയുമായി ചർച്ച നടത്തുകയാണെന്ന് സർക്കാർ കേന്ദ്രങ്ങൾ അറിയിച്ചു. തീവ്ര വലതുപക്ഷ സംഘടനകളുടെ ഭീഷണിയെ പേടിച്ചാണ് കൃഷ്ണയുടെ പരിപാടി എയർപോർട്ട് അതോറിറ്റി റദ്ദാക്കിയത് എന്നു ആരോപണം ഉയർന്നിരുന്നു ,എന്നാൽ അത് കാരണമല്ല ചില സാങ്കേതിക തടസ്സങ്ങൾ കാരണമാണ് പരിപാടി തടഞ്ഞത് എന്നവിശദീകരണവുമായി
അധികൃതരും രംഗത്തെത്തി. ഡൽഹിയിൽ എവിടെ എങ്കിലും സ്ഥലം കിട്ടിയാൽ പരിപാടി നടത്താൻ തയ്യാറാണെന്നും ഭീഷണികളെ ഭയമില്ലെന്നും ടി എം കൃഷ്ണ പറഞ്ഞിരുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here