ചിന്തകനും സാമൂഹ്യവിമർശകനുമായിരുന്ന ഡോ. ടി.കെ. രാമചന്ദ്രന്റെ സ്മരണാർഥം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വർഷം തോറും സംഘടിപ്പിക്കുന്ന പ്രഭാഷണ പരന്പര ഈ വർഷം ടികെയുടെ പത്താം ചരമവാർഷിക ദിനമായ ഇന്ന് നടക്കും. “ഭൂരിപക്ഷവാദം ഉയർത്തുന്ന വെല്ലുവിളി: മത്സരിക്കുന്ന ദേശീയതകൾ’ എന്ന വിഷയത്തിൽ പ്രമുഖ എഴുത്തുകാരനും ജാമിയ മിലിയ സർവകലാശാലയിലെ ചരിത്രാധ്യാപകനുമായ മുകുൾ കേശവനാണ് ഇത്തവണത്തെ ടികെ സ്മാരക പ്രഭാഷണം നടത്തുന്നത്. പനന്പിള്ളി നഗറിൽ പാസ്പോർട്ട് ഓഫീസിനു സമീപമുള്ള കെഎംഎ അസോസിയേഷൻ ഹാളിൽ വൈകിട്ട് ആറിനാണ് പരിപാടി.
Home പുഴ മാഗസിന്