കേരള ലളിത കലാ അക്കാദമിയുടെ എറണാകുളത്തുള്ള ദർബാർ ഹാൾ കലാകേന്ദ്രത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ടി. കെ പത്മിനിയുടെ ഏറെക്കുറെ മുഴുവൻ പെയിന്റിംഗുകളും സ്ഥിരമായി പ്രദർശിപ്പിക്കുന്ന ആർട്ട് ഗാലറി മറ്റന്നാൾ വൈകിട്ട് 5 ന് ഉദ്ഘാടനം ചെയ്യും. (വിശദമായ വാർത്ത ഇതോടൊപ്പം) ടി. കെ പത്മിനി മെമ്മോറിയൽ ട്രസ്റ്റിനു വേണ്ടി ടി. കെ ഗോപാലൻ നിർമ്മിച്ച ‘പത്മിനി’ സിനിമയും അന്ന് പ്രദർശിപ്പിക്കും.
മരണത്തിനുശേഷം അമ്പതാണ്ടുകൾ കഴിയുമ്പോൾ അർഹിക്കുന്ന വിധത്തിലുള്ള ആദരവ് ടി. കെ പത്മിനി എന്ന അതുല്യയായ കലാകാരിയെ തേടിയെത്തിരിക്കുന്നു എന്നത് ഒരുപാട് സന്തോഷം നൽകുന്നു. ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും നന്ദി.
സഹൃദയരായ കലാസ്‌നേഹികളും സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Click this button or press Ctrl+G to toggle between Malayalam and English