വാഗ്ഭടാനന്ദന്റെ ജീവിതം അവതരിപ്പിക്കുന്ന നോവൽ, ടി കെ അനില്‍ കുമാറിന്റെ ‘ഞാന്‍ വാഗ്ഭടാനന്ദന്‍’
നാളെ (24 ജനുവരി 2021) പ്രകാശനം ചെയ്യും. രാവിലെ 11 മണിക്ക് കണ്ണൂര്‍ റബ്‌കോ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പ്രകാശനച്ചടങ്ങില്‍ പുസ്തകത്തിന്റെ ആദ്യ പ്രതി പി ജയരാജനില്‍ നിന്നും എം കെ മനോഹരന്‍ ഏറ്റുവാങ്ങും. പവിത്രന്‍ മൊകേരി, രാജു കാട്ടുപുനം, ഡോ സ്മിത പന്ന്യന്‍, കെ കെ റിഷ്‌ന, അമല്‍രാജ് പാറേമ്മേല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.