കലാപങ്ങളുടെ ഭൂമിയായി മാറിയ കാശ്മീരിന്റെ കഥ പറയുന്ന ടി.ഡി. രാമകൃഷ്ണന്റെ അന്ധര്‍ ബധിരര്‍ മൂകര്‍ എന്ന നോവലിനെ ആസ്പദമാക്കി സംഘടിപ്പിച്ച ചര്‍ച്ച കോഴിക്കോട് നടന്നു. ഞായറാഴ്ച വൈകിട്ട് 5.30ന് കോഴിക്കോട് ഫോക്കസ് മാളിലായിരുന്നു പരിപാടി. സിവിക് ചന്ദ്രന്‍, എം.സി.അബ്ദുള്‍ നാസര്‍, ടി.ഡി.രാമകൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.