സാഹിതി ഏർപ്പെടുത്തിയ ലളിതാംബിക അന്തർജനം സാഹിത്യ പുരസ്ക്കാരത്തിന് കഥാകൃത്തും മാധ്യമ പ്രവർത്തകനുമായ ടി.ബി ലാൽ അർഹനായി. ടി.ബി ലാലിന്‍റെ കഥകൾ എന്ന കഥാ സമാഹാരത്തിനാണ് പുരസ്കാരം. നാൽപത്തി നാലായിരത്തി നാൽപത്തി നാലു രൂപ ( 44444 രൂപ )യും സാക്ഷിപത്രവും സർട്ടിഫിക്കറ്റും അടങ്ങിയതാണ് അവാർഡ്.
ലളിതാംബിക അന്തർജനത്തിന്‍റെ ശ്രദ്ധേയ കൃതിയായ അഗ്നി സാക്ഷി പുറത്തിറങ്ങിയതിന്‍റെ നാൽപത്തിനാലാമത് വാർഷികവുമായി ബന്ധപെട്ടാണ് സാഹിതി പുരസ്കാരം ഏർപ്പെടുത്തിയതെന്ന് ചെയർമാർ വി.സി. കബീർ മാസ്റ്ററും സെക്രട്ടറി ജനറൽ ബിന്നി സാഹിതിയും പറഞ്ഞു.
സാഹിതി ചെയർമാൻ മുൻ മന്തി വി.സി. കബീർ മാസ്റ്റർ അധ്യക്ഷനായ അവാർഡ് നിർണ്ണയ കമ്മറ്റിയാൽ ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ, ഇസ്ര ചെയർമാൻ അഡ്വ. പഴകുളം മധു, ഡോ : എസ്. രമേശ് കുമാർ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മറ്റിയാണ് പുരസ്കാരം നിശ്ചയിച്ചത്.