ഡോ. അച്യുത് ശങ്കർ. എസ്. നായർ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘സ്വാതി തിരുനാൾ എ കമ്പോസർ ബോൺ ടു എ മദർ’ എന്ന പുസ്തകം എഴുത്തുകാരനും മുൻ എം.എൽ.എയുമായ പിരപ്പൻകോട് മുരളി പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് തൈക്കാട് ഭാരത്ഭവനിൽ നടന്ന പരിപാടിയിൽ സംഗീത സംവിധായകൻ എം. ജയചന്ദ്രൻ, ഗായിക ഷബ്നം റിയാസ് എന്നിവർ ചേർന്ന് പുസ്തകം ഏറ്റുവാങ്ങി.