2018 ലെ സ്വരലയ കലാമണ്ഡലം രാമൻകുട്ടി നായർ പുരസ്‌കാരം ആർട്ടിസ്‌റ്റ് നമ്പൂതിരിക്ക് സമ്മാനിച്ചു

 

2018 ലെ സ്വരലയ കലാമണ്ഡലം രാമൻകുട്ടി നായർ പുരസ്‌കാരം ആർട്ടിസ്‌റ്റ് നമ്പൂതിരിക്ക് സ്വരലയ സമന്വയ വേദിയിൽ വെച്ച് വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമർപ്പിച്ചു. സ്വരലയ പ്രസിഡന്‍റ് എൻ എൻ കൃഷ്ണദാസ് സ്വരലയ സെക്രട്ടറി ടി ആർ അജയൻ, ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, സംഗീതനാടക അക്കാദമി സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായർ , പ്രസിദ്ധ സംഗീതജ്ഞൻ മണ്ണൂർ രാജകുമാരനുണ്ണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.വരയുടെ പരമശിവൻ എന്നു വി കെ എൻ വിശേഷിപ്പിച്ച നമ്പൂതിരി വരയുടെ ലോകത്തിനു നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ് നൽകിയിരിക്കുന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here