ഇന്നലെ നിന്റെ ഉറക്കിന് വിഘ്നം വരുത്തിയത്,
ഞാന്‍ നിന്നിലേക്ക് പെയ്തൊഴിഞ്ഞത് കൊണ്ടാണ്. .
എന്റെ നിശ്വാസങ്ങളായിരുന്നു
നിന്നെ തലോടിക്കൊണ്ട് പോയ
കുളി൪ കാറ്റുകളൊക്കെയും…
വീടിന് മേല്‍ പതിഞ്ഞ പരപരാ ശബ്ദങ്ങളൊക്കെ
എന്റെ വാക്കുകളായിരുന്നു…
നിന്റെ മേല്‍ പതിഞ്ഞ മഞ്ഞ് കണങ്ങള്‍
എന്റെ ഹൃദയത്തിന്റെ കുളിരായിരുന്നു…
ഒന്ന് തൊടുമ്പോഴേക്കും ദ്രവമായിപ്പോകുന്നത്ര
മൃദുലമായിരുന്നു അപ്പൊള്‍ ഞാന്‍…
നിന്നിലേക്ക് പെയ്യുന്ന ഓരോ മഴയിലും ഞാനുണ്ട്….
ഓരോ മഴത്തുള്ളികളേയും ഉള്ളം കൈയല് കോരിയെടുത്ത്
നീ നിന്റെ സുന്ദരമായ മുഖത്ത് തളിക്കുക…
അപ്പോള്‍ നിനക്കെന്റെ ചുംബനങ്ങളനുഭവിക്കാം..