പേമാരി പെയ്യുമീ രാവിലും
നിലാവു പോലെൻ കിനാവിൽ വന്ന സുന്ദരി
ഏതോ രംഗമെന്നറിയില്ല നിൻ കാന്തിയിലെന്നെ
ആകർഷിച്ചതേൻ വെൺതിങ്കളെ,
മുല്ലമൊട്ടു വിടരും പോലെയുള്ള നിൻ പുഞ്ചിരിയോ
പഴുത്ത നീർമാതളം പോലുള്ള നിന്നധരങ്ങളോ
നഗ്നമാം നിന്റെ പാദങ്ങളിൽ ഒഴിക്കിയെത്തും
നിളപോലെയുള്ള നിൻ പാദസ്വരത്തിൻ നാദമോ
പുകച്ചുരുളു പൊലിഞ്ഞു നിങ്ങുമീ
മേഘ സദ്യഗ്യമാം നിൻ കാർക്കുന്തലോ
പൗർണമി തിങ്കൾ പോൽ തിളങ്ങി
മാൻമിഴിയുള്ള നിൻ നയനങ്ങളോ.
നിൽക്കുമീ കിനാവിലാന്നെങ്കിലുമെൻ പ്രിയേ നിൻ
ചന്ദനതൈലത്തിൻ വാസന
എൻ മനമാകെ നിറഞ്ഞുനിന്നു
സ്വപ്നത്തിൽ കണ്ട നിൻ രൂപഭംഗി
എൻ ജീവിത വഴിത്താരയിൽ
ഞാൻ ദർശിച്ചീടുമോ.