സ്വപ്നങ്ങൾ

 

 

 

 

 

 

സ്വപ്നം!
വെറും സ്വപ്നമായി മാറുന്ന
ചില നിമിഷങ്ങളുണ്ട്.
അതിൽ ചില മനസ്സുകൾ
പൊരിഞ്ഞ യുദ്ധത്തിലാ –
യിരിക്കാം…

സമയത്തിന്റെ
അതിർ വരമ്പുകൾ
തെറ്റിച്ചു കൊണ്ട് തന്നെ
യുദ്ധം വീശിയടിക്കുന്ന കാറ്റിൽ കുടുങ്ങിമറിയുന്ന
ചില നിമിഷങ്ങൾ …

രാവിന്റെ അവസാന –
നിമിഷത്തിൽ
ഞെട്ടിയുണരുമ്പോൾ
നിഗൂഢതയിലെ
വേദനിപ്പിക്കും ചില സത്യങ്ങൾ
യാഥാർത്ഥ്യമാകല്ലെയെ –
ന്നും
ചിന്തിക്കാറുണ്ടാവാം ….

പറയാതെ പറഞ്ഞു പോകുന്ന ചില നിമിഷ –
ങ്ങിലെ പ്രണയവും
ഇറക്കി വെയ്ക്കാനാവാ –
ത്ത ഭാരത്താൽ
ഉരുകിയൊലിച്ച് പോവു –
ന്നതും
വെറും സ്വപ്നമാകാം ….
ചില സ്വപ്നങ്ങൾ
പരസ്പരം കൈമാറി –
പ്പോവുന്നത്
നനുത്ത തൂവൽസ്പർശ –
ത്തിൽ
അനുഭൂതി പോലെയാണ് ….

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English