സ്വപ്നം

 

images-16

സ്വപ്നങ്ങളെന്ന ഈയ്യാംപാറ്റകൾ
ഇന്നുമെൻ ജനാലപ്പാളികളിൽ
അരിച്ചരിച്ചു നടന്നു
ചിറകുകൾ വീശി ,മൂളിപ്പറന്നവ
അതിരുകലില്ലാതെ തിമിർക്കുന്നതും
ആവേശത്തിന്റെ തേൻ നുകരുന്നതും
ഞാൻ നിശ്ശബ്ദമായി കണ്ടു.
ചിറകു വിടർത്തിയവ വർണ്ണ
വെളിച്ചത്തിൽ പാറിയടുക്കവേ
ഒരുവേള ഞാനും കോരിത്തരിച്ചുപോയി

അവ തമ്മിലെന്തൊ മന്ത്രിച്ചിരുന്നു
നിറവെളിച്ചത്തിൻവർണ്ണപ്പകിട്ടിൽ അകപെട്ടതാവാമത്
ചിറതുക്കി തിരികെപോകാമെന്നാവമത്.
കിട്ടാക്കനിയാമാ നിറങ്ങളിൽ
അവയുടെ ചിറകുകൾ ഉരുകുന്നത്
ഞാൻ കണ്ടു.
ചിത്രശലഭത്തിന്റെ ഭംഗിയില്ലെങ്കിലും
സ്വപ്നത്തിൻ നിറങ്ങളെ പുൽകി
നിറങ്ങളെ സ്നേഹിച്ച ഈയ്യാംപാറ്റകൾ
ഒന്നൊന്നായി വീണുപിടയുന്നതും
ഞാൻ കണ്ടു.
അവ ഈയലുകളാണോ അതോ എന്റെ
പൂവണിയാത്ത നിറമില്ലാത്ത സ്വപ്നങ്ങളാണോ
എന്റെ ,എന്റെ മാത്രം സ്വപ്നങ്ങളാണോ..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here