സ്വപ്നലോകം

 

 

 

 

അകലെയാണെങ്കിലും തോന്നും

നീ അരികിലുണ്ടെന്ന്

പ്രണയത്തിൻ നൂലിഴ

കോർത്തു നാം തുന്നിയ

മധുര സ്വപ്നങ്ങൾക്കെന്തു ഭംഗി

അറിയാതെയന്നു നാം

മൗനത്തിൻ സൗന്ദര്യ

മകതാരിലൂറ്റിക്കുടിക്കെ

പറയാൻ മറന്ന

മനസ്സിന്റെയിൻഗിതം

പറയാതറിഞ്ഞുവല്ലോ നാം

നിമിഷങ്ങൾ നെയ്തൊരു

ധന്യ മുഹൂർത്തത്തിൻ

സുഖദമാം ശീതളസ്പർശം

അറിയാതെ കോൾമയിർക്കൊള്ളിച്ചു

നമ്മളെ

സ്ഥലകാലവിഭ്രമം പോലെ

ഓർക്കുവാനെത്രയെളുപ്പം

മനസ്സിന്റെ

നേർത്ത വിരിയൊന്നെടുത്താൽ

കാലങ്ങൾ പോക്കുവെയിൽ പോലെ

വന്നുപോയ്

കോലങ്ങൾ മാഞ്ഞുപോയ്

ഇനിയും വരാത്തൊരു

നീലനിലാവിന്റെ

കുളിരുള്ള രാത്രിയേക്കാത്തു

ഇനിയെത്രകാലം

ഞാനീ സ്വപ്നലോകത്തിൻ

തണലിലിരുന്നിളവേൽക്കും

പതിയെ കനത്തുവരും

നീല മൗനത്തിൻ

വിറയാർന്ന

ഗദ്ഗദം കേൾക്കെ

അറിയാതെ കേട്ടൊരു തേങ്ങൽ

മനസ്സിന്റെ വിജനമാം

തീരത്തു നിന്നും

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

4 COMMENTS

  1. നഷ്ടപ്രണയത്തിന്റെ നീലനിലാവും കാലം പോലെ വന്നു പോവുന്ന പോക്കുവെയിലും മായുന്ന കോലവുമൊക്കെ കൂടിച്ചേർന്ന് വിജയരാഘവന്റെ സ്വപ്നലോകം എന്ന കവിത ഗൃഹാതുരത്വമുണർത്തി. അഭിനന്ദനങ്ങൾ.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here