സ്വഭാവം എന്ന ജനിതകം

 

 

 

 

ഒരു നാള്‍ പ്രഭാതത്തില്‍
വന്നു കയറുന്നതല്ല,
സ്വഭാവമെന്നുള്ളതാം
സവിശേഷത ചൊല്ലാം .

ജനിക്കുമ്പോഴത്
അലിഞ്ഞു ചേര്‍ന്നിട്ടുണ്ടാം,,
അറിവതില്ല നമ്മള്‍
മുതിരുവോളം തന്നെ.

ചതിയരാകുമാള്‍ക്കാര്‍
ജീവിതം മുഴുവനും ,
ചതിയില്‍ത്തന്നെ സ്വന്തം
ജീവിതം മുക്കീടുന്നു.

കുഴക്കീടുന്നു അവര്‍
മറ്റുള്ളവര്‍ തന്നെയും ,
ദുരിതം വിതക്കുവാന്‍
തക്കവും പാര്‍ത്തിടുന്നു.

സല്‍സ്വഭാവിയാമൊരാള്‍
ഒരിക്കല്‍പ്പോഴും ചതി-
ചെയ്യുവാന്‍ തുനിയില്ല,
ചതിയില്‍ വീണീടിലും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here