സ്വാതന്ത്ര്യം വർണക്കടലാസ്സിൽ പൊതിഞ്ഞ മധുരമാണെന്ന് സ്കൂൾ
വിദ്യാർഥി
സ്വാതന്ത്ര്യം
ഒരു പിടി ഉപ്പാണെന്ന് അടുക്കളയിൽ നിന്ന് അമ്മ
സ്വാതന്ത്ര്യം
ഒരുരുള ചോറാണെന്ന് കർഷകൻ
സ്വാതന്ത്ര്യം
മൂന്നു മുഴം ചേലയാണെന്ന്
നെയ്ത്തുകാരൻ
സ്വാതന്ത്ര്യം മൂവർണക്കൊടിയാണെന്ന്
തയ്യൽക്കാരൻ
സാതന്ത്ര്യം,
ഒരു താക്കോൽക്കൂട്ടമാണെണെന്ന്
കാവൽക്കാരൻ
സ്വാതന്ത്ര്യം,
കൂട്ടിലടച്ചിട്ട കിളികൾ ആഗ്രഹിക്കുന്ന ആകാശമാണെന്ന്
കവി
അധ്യാപകൻ
എല്ലാ ഉത്തരങ്ങൾക്കും മാർക്കു നൽകി
Click this button or press Ctrl+G to toggle between Malayalam and English