വാദ്യകലാ ഗുരു മുഹമ്മ മുരളി ആശാന്റെ സ്മരണക്കായി ഏര്‍പെടുത്തിയ പ്രഥമ സുവര്‍ണമുദ്രാ പുരസ്‌കാരവും സ്മൃതിമണ്ഡപ സമര്‍പണത്തിന്റെ വാര്‍ഷിക ആഘോഷവും ജനുവരി 27ന് നടക്കുമെന്ന് വാദ്യകുലപതി മുഹമ്മ മുരളി ആശാന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി എന്‍.ബാലചന്ദ്രന്‍ അറിയിച്ചു.
മുഹമ്മ അപ്പുകുഞ്ഞാശാന്‍ കലാസമിതിയില്‍ നടക്കുന്ന പുരസ്‌കാര സമര്‍പണം പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ നിവര്‍ഹിക്കും. പ്രഥമ സുവര്‍ണമുദ്രാ പുരസ്‌കാരത്തിന് തിമില ആചാര്യന്‍ കുട്ടമംഗലം ഗോപാലകൃഷ്ണപണിക്കരേയും ഗുരുപൂജ പുരസ്‌കാരത്തിന് ഗുരുനാഥന്‍ പാതിരപ്പള്ളി രവീന്ദ്രനേയും കലാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഏര്‍പെടുത്തിയ വാദ്യശ്രേഷ്ഠാ പുരസ്‌കാരത്തിന് നാഗസ്വര വിദ്വാന്‍ മുഹമ്മ രവീന്ദ്രനേയും തെരഞ്ഞെടുത്തതായി എന്‍.ബാലചന്ദ്രന്‍ പറഞ്ഞു.