തിരിഞ്ഞു നടക്കുമ്പോൾ…

 

തിരിഞ്ഞു നടക്കുമ്പോൾ കരഞ്ഞിരുന്നു.
………….
ശരിക്കും കരഞ്ഞിരുന്നോ?
“ഉം… ”
എത്രത്തോളം?
………….
ഒരു മഴത്തുള്ളിയോളം
……………
കണ്ണുനിറഞ്ഞിട്ട് ചുറ്റിലുള്ള കാഴ്ചയെല്ലാം
മങ്ങിപ്പോയിരുന്നു.

ഉം…..എന്നിട്ട്?

ഒരു കല്ലിൽ തട്ടി വീണു.

ആ കല്ലിലിരുന്നു വിശ്രമിച്ചു.

ആ കല്ലുരച്ചു തീയുണ്ടാക്കി വിശപ്പകറ്റി.
തണുപ്പകറ്റി.

ആ കല്ലിൽ തല ചായ്ച്ചു കിടന്ന്
നേരം വെളുപ്പിച്ചു.

തിരിഞ്ഞു നടക്കുമ്പോൾ ഞാനും കരഞ്ഞിരുന്നു.
……..
ശരിക്കും കരഞ്ഞിരുന്നോ?
ഉം….
എത്രത്തോളം?
…………..
ആ കല്ലുകൾ അലിയുവോളം…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English