മണ്ണിലും ചൂട്, വിണ്ണിലും ചൂട്
മണ്ണായിടും മനസ്സിലും ചൂട്.
വീശുന്ന കാറ്റിലും ചൂട്,
വിശക്കുന്ന വയറിലെരിയുന്ന ചൂട്.
കത്തിയമരുന്നു, കാടിലും ചൂട്
കാട്ടുതീയുടെ കരളിലെരിയുന്ന ചൂട്.
മണ്ണിലെ കല്ലിനും ചൂട്,
പൊട്ടിമുളയ്ക്കുന്ന പുല്ലിലും ചൂട്.
വറ്റിവരണ്ടൊരു നാവിനും ചൂട്
വറ്റിവരണ്ടപുഴ മണ്ണിനും ചൂട്.
വാടീയണഞ്ഞിലമരത്തിനും ചൂട്
വാടിപഴുത്തഫലമരത്തിലും ചൂട്
കൂടുവിട്ടൊഴിയാത്ത കിളികളെ ചൂട്
കാടുവിട്ടൊഴിയുന്ന മൃഗങ്ങളെ ചൂട്.
ആഴങ്ങൾ തേടുന്നു, മീനിനും ചൂട്
പാറി പറക്കുന്ന ശലഭമേ ചൂട്.
മാളങ്ങൾ തേടുന്ന പാമ്പിനും ചൂട്
മാടിവിളിക്കുന്ന മാങ്കൊമ്പിലും ചൂട്.
കരിഞ്ഞെരിഞ്ഞു മണ്ണാകുമെല്ലാം..
ചിലരവിടപ്പോഴും ചമഞ്ഞ് നില്ക്കും!.
വീണ്ടും മുളയ്ക്കുവാനൊരു മഴ മതി!
വീണ്ടും ഉയരുവാനൊരു പുഴ മതി!
ഓർത്തിടാമതിജീവനം,
കാട്ടിടുമീ പ്രകൃതിയെ…
കരുതി നാം വളർന്നിടാം,
ഉയരങ്ങൾ തേടിയീയാത്രയിൽ!.