അലയാഴി ഒന്ന്അലറി…..
അതുകേട്ടു കരയൊന്നുകിടുങ്ങി…
മലപോലെവന്നു തിരകള്‍…
ഒരുമാത്രകൊണ്ടെല്ലാം കവര്‍ന്നു…
കൂട്ടിവെച്ചതെല്ലാം കവര്‍ന്നു
കൂട്ടിനുള്ളോരും പോയി…
ദേശങ്ങള്‍ പലതും തകര്‍ന്നു
ദേഹിയില്ലാ ദേഹങ്ങള്‍പലതും അടിഞ്ഞു.
ലോകം പകച്ചങ്ങുനിന്നു
രോദനങ്ങള്‍ എങ്ങും മുഴങ്ങി
പ്രകൃതിതന്‍ താണ്ഡവമാടി
പ്രഭാതം മരിച്ചങ്ങുനിന്നു.
സന്തോഷതിമിര്‍പ്പിന്‍റെ രാത്രിയില്‍
സുനാമിതിരകളായി ഉയര്‍ന്നു ദുരന്തം
ഉറക്കിലാണ്ട്പോയ പലരും
ഇനി ഒരിക്കലുംഉണരാതെപോയി.
ഒരുരാത്രി നല്‍കിയദുരന്തത്തിന്‍
ഇനിയും കരകയറാത്തപകലുകള്‍
പലനാളുകള്‍ പലതുംകഴിഞ്ഞിട്ടും
മറയാത്ത ആദുരന്തകാഴ്ചകള്‍.
സുനാമി കവര്‍ന്നസോദരര്‍ക്കായി
പൊഴിക്കട്ടെ ഞാനൊന്‍റെകണ്ണീര്‍
പ്രാര്‍ഥിക്കുന്നു ഞാന്‍ലോകത്തിനായി
ഇനിയും ഒരന്ത്യം ഉണ്ടാവാതിരിക്കാന്‍…!