കാലിക്കറ്റ് സർവകലാശാല വൈക്കം മുഹമ്മദ് ബഷീർ ചെയറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിയ്ക്കുന്ന വേനൽ സാഹിതി 2018 സാഹിത്യ ശില്പശാല ഏപ്രിൽ 11,12,13 തീയതികളിൽ കാലിക്കറ്റ് സർവകലാശാല സെമിനാര് കോംപ്ലക്സിൽ വെച്ച് നടക്കും. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. സാഹിത്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ പി കെ പാറക്കടവ്, ടി പത്മനാഭൻ, യു എ ഖാദർ എന്നിവർ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ പങ്കെടുക്കും
Home പുഴ മാഗസിന്