ദേവി കമ്യൂണിക്കേഷൻസ് കലാ -സാംസ്കാരിക പഠന ഗവേഷണ കേന്ദ്രം സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന അക്ഷരത്തുന്പികൾ അവധിക്കാല ക്യാമ്പ് ആരംഭിച്ചു .ബാലരാമപുരത്തിനു സമീപം വടക്കേവിളയിലെ അക്ഷരത്തുന്പികൾ ക്യാന്പസിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ ആത്മബോധ് ക്യാന്പ് ഉദ്ഘാടനം ചെയ്തു. ക്യാന്പ് ഡയറക്ടർ പ്രശാന്ത് കേരളീയം അധ്യക്ഷനായി. ബാലതാരങ്ങളായ ദേവിശ്രീ പ്രശാന്ത്, ഹരിപ്രിയ, നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. വീരേന്ദ്രകുമാർ, വയനാട് ജില്ലാ ജയിൽ സൂപ്രണ്ട് സജീവ്, കവിയും കാർട്ടൂണിസ്റ്റുമായ ഹരി ചാരുത, സംഗീതജ്ഞൻ വിൻസെന്‍റ്, കല, ബീന പ്രശാന്ത്, രാഹുൽ, ഗിരീഷ് പരുത്തിമഠം എന്നിവർ പ്രസംഗിച്ചു. ജൂണ്‍ രണ്ടു വരെ നടക്കുന്ന ക്യാന്പിൽ തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുക്കും.