ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു; മുഖ്യമന്ത്രി അനുശോചിച്ചു

 

മലയാള ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു. 87 വയസ്സായിരുന്നു. ലീലാ നമ്പൂതിരിപ്പാട് എന്നാണ് യഥാർത്ഥ പേര്. സുമംഗല എന്ന തൂലികാനാമത്തിലാണ് അവർ രചനകൾ നടത്തിയത്.ചെറുകഥകൾ നോവലുകൾ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകൾ ലഘുനോവലുകൾ എന്നിവ രചിച്ചിട്ടുണ്ട്.

സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്.

കേരളകലാമണ്ഡലത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിന്റെ മേധാവിയായി പ്രവർത്തിച്ചിട്ടുണ്ടു്. ഏപ്രിൽ 27 ചൊവ്വാഴ്ച)വൈകുന്നേരം 6.5 ഓടെ വടക്കാഞ്ചേരിയിലെ മകന്റെ വീട്ടിൽ വെച്ചായിരുന്നു മരണം

1934 മെയ് 16-ാം തിയ്യതി
പാലക്കാടു ജില്ലയിലെ വെള്ളിനേഴി ഒളപ്പമണ്ണ മനയ്ക്കൽ ജനിച്ചു. പിതാവ് പണ്ഡിതനും കവിയുമായിരുന്ന ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാട്. മാതാവു്, നമ്പൂതിരി സമുദായത്തിലെ പരിഷ്കരണപ്രസ്ഥാനത്തിനു നേതൃത്വം നൽകിയവരിലൊരാളായ കുറൂർ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മകൾ, ഉമാ അന്തർജ്ജനം.

സ്വഗ്രാമമായ വെള്ളിനേഴിയിൽ സ്കൂൾ ഇല്ലാതിരുന്നതുകൊണ്ടു് ഒറ്റപ്പാലം ഹൈസ്കൂളിൽ ആയിരുന്നു വിദ്യാഭ്യാസം.1948-ൽ പത്താം ക്ലാസ്സ് പാസ്സായെങ്കിലും തുടർന്നു കോളേജിൽ പഠിക്കാൻ പ്രായം തികഞ്ഞിരുന്നില്ല. അച്ഛന്റെ കീഴിൽ സംസ്കൃതവും ഇംഗ്ലീഷും പഠിച്ചു.

പതിനഞ്ചാംവയസ്സിൽ സുമംഗല വിവാഹിതയായി. ദേശമംഗലം മനയ്ക്കൽ നാരായണൻ നമ്പൂതിരിപ്പാടിന്റെയും വിഷ്ണുദത്ത അന്തർജ്ജനത്തിന്റേയും പുത്രനായ അഷ്ടമൂർത്തി നമ്പൂതിരിപ്പാടായിരുന്നു ഭർത്താവു. യജുർവ്വേദപണ്ഡിതനും ഭൂഗർഭശാസ്ത്രത്തിൽ ബിരുദധാരിയുമായിരുന്ന അദ്ദേഹം 2014-ൽ അന്തരിച്ചു.

ഡോ. ഉഷ നീലകണ്ഠൻ, നാരായണൻ, അഷ്ടമൂർത്തി എന്നിവരാണു മക്കൾ.
വിവാഹത്തിനുശേഷം കോഴിക്കോടും 1973 മുതൽ ഷൊർണ്ണൂരും ആയിരുന്നു. താമസിച്ചിരുന്നത്.കേരളകലാമണ്ഡലത്തിൽ പബ്ലിസിറ്റി ഓഫീസർ ആയിരുന്നു.

പ്രശസ്ത ബാലസാഹിത്യകാരി സുമംഗലയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞ് സാഹിത്യകൃതികൾ ലളിതവും ശുദ്ധവുമായ ഭാഷയിൽ ഉറപ്പുവരുത്തുന്ന ഒരു ശൈലി അവർ എന്നും എഴുത്തിൽ നിലനിർത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 

കൃതികൾ :
ബാലസാഹിത്യം:

പഞ്ചതന്ത്രം (പുനരാഖ്യാനം)
തത്ത പറഞ്ഞ കഥകൾ (ശുകസപ്തതിയുടെ പുനരാഖ്യാനം)
കുറിഞ്ഞിയും കൂട്ടുകാരും
നെയ്‌പായസം
തങ്കക്കിങ്ങിണി
മഞ്ചാടിക്കുരു
മിഠായിപ്പൊതി
കുടമണികൾ
മുത്തുസഞ്ചി
നടന്നു തീരാത്ത വഴികൾ

നിഘണ്ടു :
പച്ചമലയാളം നിഘണ്ടു (രണ്ടു ഭാഗം)

നോവലുകൾ :

കടമകൾ
ചതുരംഗം
ത്രയ്യംബകം
അക്ഷഹൃദയം

ചെറുകഥാസമാഹാരം :

നുണക്കുഴികൾ’

ചരിത്രം
കേരളകലാമണ്ഡലം ചരിത്രം

പുരസ്കാരങ്ങൾ:

കേരളസർക്കാരിന്റെ സാമൂഹ്യക്ഷേമവകുപ്പ് അവാർഡ് (നെയ്‌പായസം)
കേരളസാഹിത്യഅക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള
ശ്രീപത്മനാഭസ്വാമി അവാർഡ് (മിഠായിപ്പൊതി)
ബാലസാഹിത്യത്തിനുള്ള 2010-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം (നടന്നു തീരാത്ത വഴികൾ)

കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരം – 2013

ശൂരനാട് കുഞ്ഞൻപിള്ള പുരസ്ക്കാരം (2017)
പൂന്താനം ദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തിയ പൂന്താനം-ജ്ഞാനപ്പാന പുരസ്‌കാരം.

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here