സുൽത്താൻ

 

 

 

മതിലുകൾക്കുള്ളിൽ നിന്ന്
വാക്കുകളുടെ തോട്ടങ്ങളുണ്ടാക്കി
അക്ഷരങ്ങൾ നട്ടു പിടിപ്പിച്ച
ബേപ്പൂരിന്റെ സുൽത്താൻ.

ചുറ്റുമുള്ള ചലനങ്ങളെ
വിരൽക്കൊടിയിൽ നിയന്ത്രിച്ചെടുത്ത്
കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം
അക്ഷരങ്ങളാക്കിയ സുൽത്താൻ.

വ്യത്യസ്ത ശൈലി പ്രയോഗത്തിലൂടെ
വായനാ വിഭവങ്ങളൊരുക്കി
പതിറ്റാണ്ടുകൾ മലയാള സാഹിത്യത്തെ
വയർ നിറച്ചൂട്ടിയ സുൽത്താൻ.

നർമ്മവും മർമ്മവും കളിയും കാര്യവുമായി
ഭൂമിയുടെ അവകാശികളെ എഴുതിക്കാട്ടിയ,
കളിവാക്കുകൾ സാരവത്താക്കിയ
സാഹിത്യ കലയുടെ സമ്പൂർണ്ണ സുൽത്താൻ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here