സുകുമാര്‍ അഴീക്കോടിന്റെ ജയന്തി ആഘോഷം

sukumar-azhikode-inmemory

സുകുമാര്‍ അഴീക്കോടിന്റെ ജയന്തി മെയ് 10,11 തീയതികളിലായി കോട്ടയം ഡി സി ഓഡിറ്റോറിയത്തില്‍ നടക്കും. അഴീക്കോട് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സാഹിത്യോത്സവത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ മാന്ത്രികപ്പൂച്ച നോവലിന്റെ അരനൂറ്റാണ്ട്‌ ആഘോഷവും സംഘടിപ്പിച്ചിട്ടുണ്ട്. മതം, മതേതരത്വം, ജനാധിപത്യം എന്ന വിഷയത്തില്‍ എം.എന്‍. കാരശ്ശേരി നടത്തുന്ന ദ്വിദിന സ്മാരകപ്രഭാഷണം, പുസ്തകപ്രകാശനങ്ങള്‍, കവിയരങ്ങ് തുടങ്ങിയ പരിപാടികളും നടക്കും.

മെയ് 10, വ്യാഴം ഉച്ചയ്ക്ക് 2.30ന് നിരവധി പ്രമുഖരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കവിസദസ്സ് നടക്കും. വൈകിട്ട് 5 മണിക്ക് മതം, മതേതരത്വം, ജനാധിപത്യം എന്ന വിഷയത്തില്‍ അഴീക്കോട് സ്മാരകപ്രഭാഷണം നടത്തും. ജസ്റ്റിസ് കെ.ടി. തോമസ് അദ്ധ്യക്ഷതയും ഡോ. പോള്‍ മണലില്‍ ആമുഖവും നിര്‍വഹിക്കും. എം.എന്‍. കാരശ്ശേരി മുഖ്യപ്രഭാഷകനാകുന്ന ചടങ്ങില്‍ ജസ്റ്റിസ് കെ.ടി. തോമസിന്റെ വൈദ്യന്‍ ചികിത്സിക്കുന്നു ദൈവം സൗഖ്യമാക്കുന്നുഎന്ന പുസ്തകവും എം.എന്‍. കാരശ്ശേരിയുടെ അഴീക്കോട് മാഷ് എന്ന പുസ്തകവും പ്രകാശിപ്പിക്കും.

മെയ് 11, വെള്ളി ഉച്ചയ്ക്ക് 2.30ന് ബഷീറിന്റെ മാന്ത്രികപ്പൂച്ച അരനൂറ്റാണ്ട് എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഡോ. പോള്‍ മണലില്‍ അദ്ധക്ഷനാകുന്ന സെമിനാറില്‍ പ്രൊ. കെ.എസ്. ഇന്ദു, ഡോ. എസ്. പ്രീതന്‍, എം. പത്മകുമാരിയമ്മ, അഡ്വ. രാജി പി. ജോയ്, രമണി അമ്മാള്‍, ഡോ. വി.ടി. ജലജകുമാരി, എം. അമ്പിളി, നാസര്‍ ഇബ്രാഹിം, വിനയശ്രീ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന് അഴീക്കോട് സ്മാരക പ്രഭാഷണവും ഡോ. സി.ജെ. റോയ് രചിച്ച സുകുമാര്‍ അഴീക്കോട്, പ്രൊഫ. തോമസ് കുരുവിള എഡിറ്റ് ചെയ്ത അഴീക്കോടിന്റെ മതേതരഭാരതം പ്രഭാഷണങ്ങള്‍ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും നടക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here