സുകുമാർ അഴിക്കോട് സ്മാരക പ്രഭാഷണം 4,5,6 തീയ്യതികളില്‍

For Index: Dr. Sukumar Azhikode. Photo Shaju John

സുകുമാര്‍ അഴീക്കോട് സ്മാരകപ്രഭാഷണം 2018 ജൂണ്‍ 4,5,6 തീയ്യതികളില്‍ വൈകിട്ട് 5 മണിക്ക് സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നു. രാഷ്ട്രീയചിന്തകനും കലാവിമര്‍ശകനും സാഹിത്യനിരൂപകനുമായ ബി. രാജീവനാണ് ഇക്കൊല്ലത്തെ സ്മാരകപ്രഭാഷണം നിര്‍വഹിക്കുന്നത്. മാര്‍ക്‌സ്, ഗാന്ധി, അംബേദ്കര്‍-ഇരുപത്തൊന്നാംനൂറ്റാണ്ടില്‍ എന്ന വിഷയത്തിലൂന്നിയാണ് പ്രഭാഷണപരമ്പര നടക്കുക.
ജൂണ്‍ 4 തിങ്കള്‍ വൈകിട്ട് 5 മണിക്ക് ജയരാജ് വാര്യര്‍ അധ്യക്ഷനാകുന്ന ചടങ്ങ് വൈശാഖന്‍ ഉദ്ഘാടനം ചെയ്യും. ഡോ. കെ.പി. മോഹനന്‍ സ്വാഗതം ആശംസിക്കും. മാര്‍ക്‌സിസം എന്തുകൊണ്ട് ഇന്നും ശരിയാണ് എന്ന പിഷയത്തില്‍ ബി. രാജീവന്‍ പ്രഭാഷണം നടത്തുകയും ഈ. ഡി. ഡേവിസ് നന്ദി പറയുകയും ചെയ്യും.
പരിപാടിയുടെ രണ്ടാം ദിവസം ടി.ഡി. രാമകൃഷ്ണന്‍ അധ്യക്ഷതയും കെ. രാജന്‍ സ്വാഗതവും നിര്‍വഹിക്കും. ശേഷം ഇന്ത്യന്‍ വര്‍ത്തമാനകാലരാഷ്ട്രീയം- ഫാസിസത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഗാന്ധിയന്‍ കീഴാള ജനാധിപത്യപരിപ്രേക്ഷ്യത്തിന്റെ രാഷ്ട്രീയപ്രസക്തിയെ കുറിച്ച് ബി. രാജീവന്‍ പ്രഭാഷണം നടത്തും. കെ. രാജേന്ദ്രന്‍ നന്ദി പറയും.പ്രഭാഷണപരമ്പരയുടെ അവസാന ദിവസമായ ജൂണ്‍ 6ന് കെ. സുദര്‍ശനന്‍ പരിപാടിയുടെ അധ്യക്ഷത വഹിക്കും. അഡ്വ. പി.ആര്‍. രജിത് സ്വാഗതം ആശംസിക്കും. തുടര്‍ന്ന് ഇന്ത്യന്‍ സാഹചര്യത്തില്‍ അംബേദ്കര്‍ രൂപപ്പെടുത്താന്‍ ശ്രമിച്ച മാര്‍ക്‌സിസ്റ്റ് സമീപനത്തെ കുറിച്ച് ബി. രാജീവന്‍ പ്രഭാഷണം നടത്തും. പുഷ്പജന്‍ കനാരത്ത് നന്ദി പറയും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here