നവതി ആഘോഷിക്കുന്ന മലയാളത്തിന്‍റെ സുഗതകുമാരി ടീച്ചറിന് സമ്മനമായി കവിതാ സമാഹാരം- ‘പറയാൻ ബാക്കിവച്ചത്’. സാഹിതി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൽ 17 കവികളുടെ സൃഷ്ടികളാണുള്ളത്. മുൻമന്ത്രിയും അധ്യാപകനും എഴുത്തുകാരനുമായ വി.സി. കബീർ മാസ്റ്ററുടേതാണ് സമാഹാരത്തിലെ പ്രഥമ കവിത. കോഴിക്കോട് മുക്കം പള്ളോട്ടിമുക്ക് പബ്ലിക് സ്കൂളിലെ ആറാം ക്ലാസുകാരി യു.എസ്. അനാമിക ആണ് കൂട്ടത്തിലെ ഇളമുറക്കാരി. പട്ടം സെന്‍റ്മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനും എഴുത്തുകാരനും ഡോക്യുമെന്‍ററി സംവിധായകനുമായ ബിന്നി സാഹിതിയാണ് കവിതാ സമാഹാരത്തിന്‍റെ എഡിറ്റർ. നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി പ്രഗത്ഭ ഭുവനചന്ദ്രനാണ് പുസ്തകത്തിന്‍റെ കവർ ചിത്രം വരച്ചത്.
Home പുഴ മാഗസിന്