പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍‘ എന്ന നോവലിന്റെ അമ്പതാം പതിപ്പ് 1000 കവര്‍ പേജുകളില്‍ ഒരുങ്ങുന്നു.മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളിൽ കവിതകളിലൂടെയും ചിത്രങ്ങളിലൂടെയും ശ്രദ്ധേയനായ കോട്ടേമ്പ്രമാണ് 1000 വ്യത്യസ്ത കവര്‍ പേജുകളോടെ മലയാളികള്‍ക്കായി ഒരു പുത്തന്‍ വായനാനുഭവം ഒരുക്കുന്നത്. അക്രിലിക് ഉപയോഗിച്ചാണ് വരച്ചിരിക്കുന്നത്. പുസ്തകങ്ങളുടെ കവര്‍പേജുകള്‍ ധാരാളം ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു പരീക്ഷണം ആദ്യമായിട്ടാണെന്ന് സുധീഷ് പറയുന്നു. ഏകദേശം പത്ത് ദിവസത്തോളം സമയം ചെലവഴിച്ചാണ് നോവലിന് 1000 കവറുകള്‍ വരച്ചത്. കോഴിക്കോട് സ്വദേശിയായ സുധീഷ് കോട്ടേമ്പ്രം ഇപ്പോള്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ വിഷ്വല്‍ ആര്‍ട്‌സില്‍ ഗവേഷകനാണ്.