തനതായ ഹാസ്യ ശൈലികൊണ്ട് ശ്രദ്ധ നേടിയ ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് (42 ) അന്തരിച്ചു. കൊച്ചി രാജഗിരി ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്‌സയിൽ ആയിരുന്നു. കരൾ പൂർണ്ണമായും പ്രവർത്തനരഹിതമായതിനെ തുടർന്ന് കരൾ മാറ്റിവയ്ക്കൽ നടത്തുന്നതിനുള്ള ഒരുക്കത്തിനിടയിൽ ആയിരുന്നു അന്ത്യം. സംസ്ക്കാരം നാളെ നടക്കും